Sunday 2 September 2012

ശരിയോ തെറ്റോ?


ഫിസിക്സിലെ പ്രസിദ്ധമായ ഒരു സമവാക്യമാണ് w=fxsxcosƟ എന്നത്.ഇത് മുകളില്‍ കാണുന്ന ചിത്രത്തില്‍ പ്രയോഗിച്ചു നോക്കാം.

f=mg

Ɵ=90

cosƟ=0

work= fxsx0

       =0

ഇതിന്‍റെ അര്‍ഥം മുകളിലത്തെ ചിത്രത്തിലെ ആള്‍ വര്‍ക്ക് ഒന്നും ചെയ്തിട്ടില്ല എന്നല്ലേ....അപ്പോള്‍ ഈ ജോലിക്കാരന് കൂലി കൊടുക്കാന്‍ പറ്റുമോ...?

ഇത് ശരിയാണോ തെറ്റാണോ? നിങ്ങളുടെ ഉത്തരം abidomar.97@gmail.com ലേക്ക് അയക്കുക...അല്ലെങ്കില്‍ ഇവിടെ Comment ആയി നല്‍കുക..ശരിയുത്തരം പഠനമുറിയില്‍ പ്രസിദ്ധീകരിക്കും കേട്ടോ....
ശരി ഉത്തരം:

  ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ മാത്രമാണ് സീറോ
. ഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ സീറോ അല്ല , ഇയാള്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് .


വിജയി: മുഹമ്മദ്‌ സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍


അഭിനന്ദനങ്ങള്‍

16 comments:

  1. കൂലി കൊടുത്തില്ലേൽ അവരു മേടിച്ചോളും മോനേ.... ജ്ജും മേടിക്കും... പിന്നീ ഫിസിക്സ്.ത്തൊക്കെ മറന്നു... പ്രായായി...

    ReplyDelete
    Replies
    1. അടി....മേടിക്കാതെ ഞാന്‍ സൂക്ഷിച്ചോളാം മാഷേ....

      Delete
  2. അത് ശരിയാണല്ലോ... അപ്പൊ ഇത്രേം കാലം ഈ ബംഗാളികളും ഒറീസാക്കാരുമൊക്കെ ഇവിടെ വന്നു നമ്മെയെല്ലാം പറ്റിക്കുകയായിരുന്നു അല്ലെ...!

    ബൈ ദി ബൈ, അവന്‍ ആ ചാക്ക് തലയിലോട്ടു കേട്ടുമ്പോഴും ഇറക്കുമ്പോഴും നല്ല മുട്ടന്‍ "വര്‍ക്ക്‌" തൊണ്ണൂറോ നൂറോ ഡിഗ്രിക്ക് അവന്റെ നട്ടെല്ലിന് കിട്ടുന്നുണ്ടല്ലോ... അതുപോരെ പാവത്തിന്?

    ReplyDelete
    Replies
    1. ഇതും ഒരു ഉത്തരമാണ് ...പക്ഷെ ശരിയായ പോയന്‍റ് ലേക്ക് താങ്കള്‍ എത്തിയിട്ടില്ല.

      Delete
  3. ജോലി ചെയ്തവന് കൂലി കൊടുകതിരുന്നാല്‍ ഞങള്‍ യൂണിയന്‍കാര്‍ നോക്കിയിരിക്കും എന്നാണോ വിചാരിച്ചത്? നീ ഉത്തരോം പറഞ്ഞു കൂലിം കൊടുത്തിട്ട് പോയാല്‍ മതി.

    ReplyDelete
    Replies
    1. എല്ലാരുടെയും ഉത്തരങ്ങള്‍ കഴിഞ്ഞോട്ടെ....എന്നിട്ടാകാം എന്റെ ഉത്തരം പറച്ചില്‍.

      Delete
  4. എനിക്കീ യന്ത്രങ്ങളുടെ പ്രവര്‍ത്തനമെന്നും അറിഞ്ഞൂടാ..
    ഹതോണ്ട് നോ കമന്റ്്..

    ReplyDelete
    Replies
    1. മനുഷ്യന്‍ ഒരു യന്ത്രമാണോ മാഷേ.....

      Delete
  5. മോനെ... ഞാന്‍ ഇന്നലെ ഈ കമന്റ്‌ കണ്ടു വീട്ടിനടുത്തുള്ള വാസു ചേട്ടന് കാശു കൊടുത്തില്ല.... ഞാന്‍ നീ പറഞ്ഞത് അത് പോലെ പറഞ്ഞു.. പ്രൂവ് ചെയ്യാന്‍ ചിത്രവും ആ സമവാക്യവും കാണിച്ചു... പിന്നെ ഒന്നും എനിക്ക് ഓര്‍മ്മ ഇല്ല.... വാസുവേട്ടന്‍ പിന്നെ ഫുള്‍ വര്‍ക്ക്‌ ആയിരുന്നു...

    ReplyDelete
    Replies
    1. മാഷേ, വല്ല കാര്യവും ഉണ്ടോ....ഉത്തരം കൂടി കിട്ടിയിട്ട് ശ്രമിച്ചു നോക്കിയാല്‍ പോരായിരുന്നോ?

      Delete
  6. നമ്മളീ പോളീ ടെക്നികില്‍ ഒന്നും പഠിച്ചിട്ടില്ലേ.. യന്ത്രങ്ങളുടെ പ്രവര്‍ത്തനമെന്നും അറിഞ്ഞൂടാ..

    ReplyDelete
    Replies
    1. മനുഷ്യന്‍ ഒരു യന്ത്രമാണോ മാഷേ.....

      Delete
  7. മനുഷ്യന്‍ ഒരു യന്ത്രമാണോ മാഷേ.....

    ReplyDelete
  8. നോക്ക് സഹോദരാ. താങ്കള്‍ ഇവിടെ പറഞ്ഞത് ശരിയാണ്. പക്ഷെ അത് ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ മാത്രമാണ് സീറോ
    . ഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ സീറോ അല്ല , ഇയാള്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് .

    ReplyDelete
    Replies
    1. വളരെ ശരിയായ ഉത്തരമാണ്....താങ്കള്‍ക്കു എന്റെ വക ഒരു നന്ദി സമ്മാനമായി നല്‍കിയിരിക്കുന്നു...അഭിനന്ദനങ്ങള്‍

      Delete
  9. ശരി ഉത്തരം:

    ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ മാത്രമാണ് സീറോ
    . ഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ സീറോ അല്ല , ഇയാള്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് .


    വിജയി: മുഹമ്മദ്‌ സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍

    ReplyDelete