Tuesday, 4 September 2012

എമര്‍ജിംഗ് കേരള - ചില ചിന്തകള്‍


 "എമര്‍ജിംഗ് കേരള" ഈ വാക്ക് ഇന്ന് കേരളമാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്രങ്ങളിലും കുറെ കാലമായി ഇത് തന്നെയാണ് "ചൂടുള്ള" വാര്‍ത്ത‍.എറണാകുളത്ത്‌ സെപ്റ്റംബർ 12 മുതൽ 14 വരെ തീയതികളിൽ നടക്കാനിരിക്കുന്ന വന്‍ വിദേശ മുതൽമുടക്ക്‌ മേളയാണ് 'എമര്‍ജിംഗ് കേരള' .

രണ്ടായിരത്തിമൂന്നില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ വന്‍ പബ്ലിസിറ്റിയോടെ നടത്തിയ ജിം (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്‌ മീറ്റ്‌)  പരാജയപ്പെട്ടത്‌ നാം കണ്ടതാണല്ലോ. എന്നാല്‍ ഇത്തവണയും ആ പദ്ധതി പുനരാരംഭിക്കുകയാണ്....ഇപ്രാവിശ്യം പുതിയ പേര്...പുതിയ ലോഗോ..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ "....!


കേരളത്തിലെ 26 ഓളം   മേഖലകൾ ആണ്‌ ഈ പദ്ധതിയിലൂടെ  സ്വകാര്യമേഖലയ്ക്ക്‌ കാഴ്ച വെക്കാന്‍ പോകുന്നത്‌.. ലക്ഷക്കണക്കിന്‌ ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാര്‍ഗത്തിന് വിലങ്ങു തടിയായിട്ടാണ് ഈ പദ്ധതി ഇന്ന് ഉയര്‍ന്നു  പൊങ്ങുന്നത് .തുറമുഖവികസനം, വിദേശമൂലധന നിക്ഷേപം,  ഗതാഗതം , ഐ.ടി, ടൂറിസം, ഊർജ്ജം,  ആരോഗ്യം തുടങ്ങിയ മലയാളികളുടെ നിത്യജീവിതത്തിലുള്‍പ്പെടുന്ന അനവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് 'എമര്‍ജിംഗ് കേരള'. മനുഷ്യന്റെ മാനവിക മൂല്യങ്ങള്‍ ഒന്നും പരിഗണിക്കാതെ, വിദേശികളുടെ സ്വകാര്യ മൂലധനത്തിന് ലാഭം കൊയ്യാന്‍ നമ്മുടെ നാടിനെയും പ്രകൃതിയെയും മലയാളികളെയും ഒന്നടങ്കം വിറ്റ് തുലക്കുന്ന ,മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വികസനത്തിന്‍റെ' ഭാഗമായുള്ള ഒരു പദ്ധതിയാണിത്...

പണ്ട് ബ്രിട്ടീഷുകാര്‍ ഇതേ ആവശ്യം പറഞ്ഞാണ് ഇന്ത്യയില്‍ എത്തുന്നത്‌...എന്നിട്ടോ...നമ്മുടെ നാടിന്‍റെ ഓരോ രക്തവും ഊറ്റി കുടിച്ചാണ് അവര്‍ ഇന്ത്യ വിട്ടത്...ഇതേ അവസ്ഥ തന്നെയാണ് എമര്‍ജിംഗ് കേരളയിലൂടെ കേരളത്തിനും സംഭവിക്കാന്‍ പോകുന്നത്. ഇനി ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാല്‍ നമ്മുടെ തലമുറ പഠിക്കുമായിരിക്കും 'കേരളത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെ പറ്റി'.....ജാഗ്രതൈ 
  

ഫെസ് ബുക്കില്‍ എമര്‍ജിംഗ് കേരളക്കെതിരായി ഒരു പേജ് ...ഒന്ന് ലൈക്കികോളൂ.. ഇവിടെ ക്ലിക്ക് ചെയ്തോളു..

എമര്‍ജിംഗ് കേരളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്

നമ്മുടെ സ്വന്തം മാസിക കേളികൊട്ടില്‍

പടവന്‍റെ പട പുറപ്പാടില്‍

തയ്യാറാക്കിയത്: അബിദ് ഒമര്‍ , abidomar.97@gmail.com

11 comments:

 1. "ഇനി ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാല്‍ നമ്മുടെ തലമുറ പഠിക്കുമായിരിക്കും 'കേരളത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെ പറ്റി'".....ഇങ്ങനെ കാര്യങ്ങള്‍ പോയാല്‍ അത് എന്തായാലും ഉണ്ടാവും .തുടരുക

  ReplyDelete
  Replies
  1. അതുണ്ടാവാതിരിക്കാനാണ് കേരളമോട്ടാകയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനെതിരെ ശബ്ദമുയര്ത്തുന്നത്

   Delete
 2. ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടാ....സംഗതി കുറഞ്ഞോ എന്നൊരു സംശയം...

  ReplyDelete
 3. ഫേസ് ബുക് ലൈക് ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന ഭാഗം ( നീലമഷിയിലുള്ളത് ) തെളിയുന്നില്ല

  ReplyDelete
  Replies
  1. ഇപ്പൊ തെളിഞ്ഞോ മാഷേ...

   Delete
 4. കേളികൊട്ടില്‍ വായിച്ചിരുന്നു ,കുഞ്ഞാലിക്കുട്ടിയുടെ അഭിമുഖം ഉണ്ടായിരുന്നു ഇതേകുറിച്ച് ,അത് ഇപ്പോള്‍ കണ്ടതെയുള്ളു . കുറെ കൂടുതല്‍ എഴുതുന്നതില്‍ അര്‍ത്ഥമില്ല . കുറഞ്ഞ വാക്കുകളില്‍ സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുക വളരെ നല്ല കാര്യമാണ് .

  ReplyDelete
  Replies
  1. ശ്ശെ...മിസ്സ്‌ ആയല്ലോ...വളരെ നല്ല ഉപദേശം ...നന്ദി

   Delete
 5. നന്നായിട്ടുണ്ട്..

  ReplyDelete
 6. വികസനം വരട്ടെ, നമ്മുടെ പ്രകൃതി സമ്പത്തുകള്‍ക്കും, പാവപ്പെട്ടവന്റെ ഉപജീവനതിനും കോട്ടം വരാതെ. നടക്കുമോ?

  ReplyDelete
  Replies
  1. നടക്കും....പക്ഷെ...അധികാരം ലാഭ കൊതിയന്മാരല്ലാത്ത നേതാക്കള്‍ക്ക് കൊടുക്കണം...പാവങ്ങളുടെ ചോരയുടെ വില മനസ്സിലാക്കുന്ന നേതാവിന് കൊടുക്കണം....എങ്കില്‍ വികസനവും പാവങ്ങളുടെ ജീവിത നിലവാരവും ഒരു പോലെ വളരും.

   Delete