UNESCO Astronomy and World Heritage Webportal - Home
www2.astronomicalheritage.net
Welcome
to the new integrated web portal for the Astronomy and World Heritage
Initiative, launched on August 24, 2012 during the sessions of the IAU’s
അപ്പൊ തോന്നിയ സംശയമാണ് എന്താ ഈ www2. കുറെ നേരം ആലോചിച്ചു...ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു...ഒക്കെ ഇംഗ്ലീഷ്.നമ്മടെ മലയാളത്തില്‍ കിട്ടുമോ എന്ന് നോക്കി...എവിടെ...? അവസാനം ഗതി കേട്ട് ഞാന്‍ ആസ്ട്രോ കേരളയുടെ ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഇട്ടു...
"മാഷ്മാരെ ഒരു സംശയം.....എന്താ ഈ www2 .world wide web (www) നു ശേഷം വന്ന പുതിയ സംഭവമാണോ?
പ്രിയ ആബിദ്, നല്ല നിരീക്ഷണം. സംശയം ഉയര്‍ത്തിയതിനു നന്ദി. www2 വിനെ കുറിച്ച് പറയുമ്പോള്‍ www (വേള്‍ഡ് വൈഡ് വെബ്) വിനെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. ഡിജിറ്റല്‍ രൂപത്തില്‍ പരിരക്ഷിച്ചു വച്ചിട്ടുള്ള വരികള്‍ - ചിത്രങ്ങള്‍ - ശബ്ദം - മള്‍ട്ടിമീഡിയ - പ്രോഗ്രാമുകള്‍ - അങ്ങനെ എന്തും പരസ്പര ബന്ധിതമായ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളിലൂടെ പങ്കു വയ്ക്കുക/
ഹാവൂ...ആശ്വാസം...എന്നിട്ടും മൂപ്പരുടെ ക്ലാസ് തീര്‍ന്നില്ല....പിന്നേം തുടങ്ങി...
ശ്രദ്ധേയമായ ഒരു സംഗതി കൂടി ഇതിനോടൊപ്പം കൂട്ടി ചേര്‍ക്കാന്‍ ഉണ്ട്. ഒരു പക്ഷെ അധികമാര്‍ക്കും അറിയാത്ത ഒന്ന്. വേള്‍ഡ്‌വൈഡ്‌വെബ് ആശയങ്ങള്‍ പിറവി എടുക്കുന്നത് നമ്മുടെ കണികാ പരീക്ഷണ പദ്ധതി കേന്ദ്രമായ ജനീവയിലെ സി ഇ ആര്‍ എന്‍ (CERN) ല്‍ ആണ്! Tim Berners-Lee എന്ന ഗവേഷകന്‍ 1980 കളില്‍ സേണില്‍ നടക്കുന്ന ഗവേഷണ രേഖകളും മറ്റു വിവരങ്ങളും ഒക്കെ പരസ്പരം കൈമാറാനും ഒരു ഡാറ്റാബേസില്‍ സൂക്ഷിച്ച് വേണ്ടപ്പോള്‍ ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും ഒക്കെ ഉദ്ദേശിച്ച് ഉണ്ടാക്കിയ ഒരു കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനം ആണ് പിന്നീട് ഈ രൂപത്തില്‍ നാം ഇന്ന് കാണുന്ന വേള്‍ഡ്‌വൈഡ്‌വെബ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഒക്കെ ആയി വളര്‍ന്ന പ്രതിഭാസത്തിന്റെ ആദിമ രൂപം! കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കൂ : http://info.cern.ch/
ഇതില്‍ ആരും ഇതുവരെ ജോയിന്‍ ചെയ്തില്ലേ... ഫോളോ വിടെജ്റ്റ് മുകളിലേക്ക് ഇടൂ കുഞ്ഞേ...
ReplyDeleteഎനിക്ക് ഫോളോ വിടെജ്റ്റ് കിട്ടുന്നില്ല....."പരീക്ഷനാത്മകം" എന്നാണ് പറയുന്നത്.
Deleteശോ എനിക്കറിയില്ലായിരുന്നു..
ReplyDeleteഅതൊക്കെ മനസ്സിലാക്കണ്ടേ....
Deleteനീ പുലി അല്ലേടാ മോനെ. പുപ്പുലിയാ.
ReplyDeleteഅത് ഇപ്പൊ അറിയുന്നെ ഒള്ളോ..?
ReplyDeleteസംഭവം കൊള്ളാം.. അറിവ് പങ്കുവെച്ചതിന് നന്ദി സുഹൃത്തെ
ReplyDelete