Sunday, 14 October 2012

സ്റ്റൈല്‍ എപ്പടി?




പ്രശസ്ത Gangnam Style താരവും നമ്മുടെ ദിലീപിന്‍റെ പച്ചക്കുതിര യിലെ പൊട്ടനും ഒരുപോലയല്ലേ?

നിങ്ങളുടെ  അഭിപ്രായങ്ങള്‍  കമന്‍റ്  ആയി രേഖപ്പെടുത്തു...

Wednesday, 5 September 2012

ഷവര്‍മയും മദ്യവും...കേരളത്തിന്‍റെ ദേശീയ ഭക്ഷണവും പാനീയവും


ഷവര്‍മയും മദ്യവും...ആഹാ...കേരളത്തിന്‍റെ ദേശീയ ഭക്ഷണവും പാനീയവും...കുറച്ചു കാലം മുന്‍പൊക്കെ എല്ലാ തമാശ പുസ്തകങ്ങളിലും കാണാം "പൊറാട്ട" കേരളത്തിന്‍റെ ദേശീയ ഭക്ഷണം എന്ന്..പക്ഷെ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു...
ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാല്‍ പോലും പറയം "ഷവര്‍മ" എന്ന്...ഈയിടെ ഷവര്‍മ തിന്നു മരണം സംഭവിച്ച വാര്‍ത്ത കേരളക്കരയാകെ വീശിയടിച്ചിരുന്നു..അതിനു ശേഷം പ്രമുഖ ഹോട്ടലുകള്‍ക്കെല്ലാം നോട്ടീസ് കൊടുക്കലും...റയിഡു നടത്തലും..എന്തായിരുന്നു പുകില്...എന്നിട്ടെന്തായി...ചില്ല് കൂട്ടില്‍ പോതിഞ്ഞെത്തിയ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പണ്ടാത്തെക്കളും ഇരട്ടി ഷവര്‍മ ആണ് ഉണ്ടാക്കുന്നത്‌...ഷവര്‍മ തിന്നാന്‍ നില്‍ക്കുന്നവരുടെ എണ്ണവും ഇരട്ടിക്കുന്ന വാര്‍ത്തയാണ് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്‌...

ഉദാഹരണത്തിന് എന്‍റെ പ്രദേശത്തുള്ള രണ്ടു പ്രമുഖ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളുടെ കാര്യം എടുക്കാം. "ദുബായ് കൂള്‍ബാരും" ഒഅസിസ് ഷവര്‍മ കേന്ദ്രവും...(രണ്ടിലും ഞാന്‍ സ്ഥിരം കസ്ടമര്‍ ആയിരുന്നു കേട്ടോ...ഇപ്പൊ ഇല്ല! ) രണ്ടിലും നല്ല ചിമുട്ടന്‍ ചില്ല് കവജവും ഫാനും ഫിറ്റ്‌ ചെയ്തിട്ടുണ്ട്..

    മദ്യത്തിന്‍റെ കാര്യം എടുത്താലും ഇങ്ങനെ തന്നെയല്ലേ, കേരളത്തില്‍ ഇത് വരെ എത്ര മദ്യ ദുരന്തങ്ങള്‍ നടന്നിട്ടുണ്ട് , എന്നിട്ടും 'കുറുക്കന്‍റെ കണ്ണ് കൂട്ടിലെക്കാണ്'...അതാണ്‌ മലയാളി...മലയാളി എന്നും മലയാളി തന്നെയാണ്...ഇന്ന് 'തട്ടം' മാത്രമല്ല, മദ്യവും ഷവര്‍മയും കേരളത്തിന്‍റെ   വീക്നെസ്സ്‌ ആണ്...

Tuesday, 4 September 2012

എമര്‍ജിംഗ് കേരള - ചില ചിന്തകള്‍


 "എമര്‍ജിംഗ് കേരള" ഈ വാക്ക് ഇന്ന് കേരളമാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്രങ്ങളിലും കുറെ കാലമായി ഇത് തന്നെയാണ് "ചൂടുള്ള" വാര്‍ത്ത‍.എറണാകുളത്ത്‌ സെപ്റ്റംബർ 12 മുതൽ 14 വരെ തീയതികളിൽ നടക്കാനിരിക്കുന്ന വന്‍ വിദേശ മുതൽമുടക്ക്‌ മേളയാണ് 'എമര്‍ജിംഗ് കേരള' .

രണ്ടായിരത്തിമൂന്നില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ വന്‍ പബ്ലിസിറ്റിയോടെ നടത്തിയ ജിം (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്‌ മീറ്റ്‌)  പരാജയപ്പെട്ടത്‌ നാം കണ്ടതാണല്ലോ. എന്നാല്‍ ഇത്തവണയും ആ പദ്ധതി പുനരാരംഭിക്കുകയാണ്....ഇപ്രാവിശ്യം പുതിയ പേര്...പുതിയ ലോഗോ..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ "....!


കേരളത്തിലെ 26 ഓളം   മേഖലകൾ ആണ്‌ ഈ പദ്ധതിയിലൂടെ  സ്വകാര്യമേഖലയ്ക്ക്‌ കാഴ്ച വെക്കാന്‍ പോകുന്നത്‌.. ലക്ഷക്കണക്കിന്‌ ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാര്‍ഗത്തിന് വിലങ്ങു തടിയായിട്ടാണ് ഈ പദ്ധതി ഇന്ന് ഉയര്‍ന്നു  പൊങ്ങുന്നത് .തുറമുഖവികസനം, വിദേശമൂലധന നിക്ഷേപം,  ഗതാഗതം , ഐ.ടി, ടൂറിസം, ഊർജ്ജം,  ആരോഗ്യം തുടങ്ങിയ മലയാളികളുടെ നിത്യജീവിതത്തിലുള്‍പ്പെടുന്ന അനവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് 'എമര്‍ജിംഗ് കേരള'. മനുഷ്യന്റെ മാനവിക മൂല്യങ്ങള്‍ ഒന്നും പരിഗണിക്കാതെ, വിദേശികളുടെ സ്വകാര്യ മൂലധനത്തിന് ലാഭം കൊയ്യാന്‍ നമ്മുടെ നാടിനെയും പ്രകൃതിയെയും മലയാളികളെയും ഒന്നടങ്കം വിറ്റ് തുലക്കുന്ന ,മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വികസനത്തിന്‍റെ' ഭാഗമായുള്ള ഒരു പദ്ധതിയാണിത്...

പണ്ട് ബ്രിട്ടീഷുകാര്‍ ഇതേ ആവശ്യം പറഞ്ഞാണ് ഇന്ത്യയില്‍ എത്തുന്നത്‌...എന്നിട്ടോ...നമ്മുടെ നാടിന്‍റെ ഓരോ രക്തവും ഊറ്റി കുടിച്ചാണ് അവര്‍ ഇന്ത്യ വിട്ടത്...ഇതേ അവസ്ഥ തന്നെയാണ് എമര്‍ജിംഗ് കേരളയിലൂടെ കേരളത്തിനും സംഭവിക്കാന്‍ പോകുന്നത്. ഇനി ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാല്‍ നമ്മുടെ തലമുറ പഠിക്കുമായിരിക്കും 'കേരളത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെ പറ്റി'.....ജാഗ്രതൈ 
  

ഫെസ് ബുക്കില്‍ എമര്‍ജിംഗ് കേരളക്കെതിരായി ഒരു പേജ് ...ഒന്ന് ലൈക്കികോളൂ.. ഇവിടെ ക്ലിക്ക് ചെയ്തോളു..

എമര്‍ജിംഗ് കേരളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്

നമ്മുടെ സ്വന്തം മാസിക കേളികൊട്ടില്‍

പടവന്‍റെ പട പുറപ്പാടില്‍

തയ്യാറാക്കിയത്: അബിദ് ഒമര്‍ , abidomar.97@gmail.com

Monday, 3 September 2012

നമുക്കൊരു സോളാര്‍ വിളക്ക് നിര്‍മ്മിക്കാം



വിവിത വലിപ്പത്തിലും  voltage നിലകളിലും ഉള്ള സോളാര്‍ പാനല്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്‌.വീടിനു പുറത്തു സൂര്യപ്രകാശം ഏറെനേരം കിട്ടുന്നതു കൊണ്ട് . ഇത്തരമൊരു സോളാര്‍ പാനല്‍  നിര്‍മിച്ചാല്‍ അതില്‍നിന്നും ലഭിക്കുന്ന DIRECT CURRENT പ്രയോജനപെടുത്തി ഒരു REACHARGABLE BATTERY എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും .ഇങ്ങനെ ചാര്‍ജ് നിരക്കപ്പെട്ട ബാറ്റെരിയില്‍ നിന്നുള്ള SUPPLY എടുത്തു വെള്ളപ്രകാശം തരുന്ന ലൈറ്റ് എമിടിംഗ് ഡയോഡ് നെ  (LED)അല്ലെങ്കില്‍ ഡയോഡ് നെ  പ്രവര്‍ത്തിപ്പിച്ചാല്‍ പഠനമുറിയില്‍ ആവശ്യമുള്ള പ്രകാശം ഉറപ്പിക്കാം.

വേണ്ട സാമഗ്രികള്‍
  • 6 VOLT/5VOLT SOLAR PANEL-1
  • 1N4007 SILIKEN DIOD-1
  • 15 OM 10 VOLT RESISTER-1
  • 6 VOLT 4 AMPIYER-അവര്‍ RE-CHARGEABLE BATTERY-1
  • ON & OFF SWITCH-1
  • L.E.D BULB- 3-12 എണ്ണം
  • 56 OHM 1/2 WAT RESISTER- 3-12 എണ്ണം



എന്താ ഈ www2 ?

ഫെസ്ബുക്കിലെ ആസ്ട്രോ കേരളയുടെ ഗ്രൂപ്പില്‍ ഞാന്‍ ഇങ്ങനെ ഒരു ലിങ്ക് കണ്ടു.... 

UNESCO Astronomy and World Heritage Webportal - Home
www2.astronomicalheritage.net
Welcome to the new integrated web portal for the Astronomy and World Heritage Initiative, launched on August 24, 2012 during the sessions of the IAU’s

അപ്പൊ തോന്നിയ സംശയമാണ് എന്താ ഈ www2. കുറെ നേരം ആലോചിച്ചു...ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു...ഒക്കെ ഇംഗ്ലീഷ്.നമ്മടെ മലയാളത്തില്‍ കിട്ടുമോ എന്ന് നോക്കി...എവിടെ...? അവസാനം ഗതി കേട്ട് ഞാന്‍ ആസ്ട്രോ കേരളയുടെ ഗ്രൂപ്പില്‍ ഒരു പോസ്റ്റ്‌ ഇട്ടു...
"മാഷ്മാരെ ഒരു സംശയം.....എന്താ ഈ www2 .world wide web (www) നു ശേഷം വന്ന പുതിയ സംഭവമാണോ? 
ഈ വെബ്‌സൈറ്റിന്റെ അഡ്രസ്‌ നോക്ക്:

അപ്പോള്‍ തന്നെ നമ്മുടെ ആസ്ട്രോ കേരളയുടെ പഴയ സെക്രട്ടറി ശ്യാം സാര്‍ ഒരു Comment ഇട്ടു.

പ്രിയ ആബിദ്‌, നല്ല നിരീക്ഷണം. സംശയം ഉയര്‍ത്തിയതിനു നന്ദി. www2 വിനെ കുറിച്ച് പറയുമ്പോള്‍ www (വേള്‍ഡ്‌ വൈഡ്‌ വെബ്) വിനെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. ഡിജിറ്റല്‍ രൂപത്തില്‍ പരിരക്ഷിച്ചു വച്ചിട്ടുള്ള വരികള്‍ - ചിത്രങ്ങള്‍ - ശബ്ദം - മള്‍ട്ടിമീഡിയ - പ്രോഗ്രാമുകള്‍ - അങ്ങനെ എന്തും പരസ്പര ബന്ധിതമായ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളിലൂടെ പങ്കു വയ്ക്കുക/ലഭ്യമാക്കുക എന്നതാണല്ലോ ഇന്റര്‍നെറ്റ്‌ എന്ന സംഗതിയുടെ ചുരുക്കം. ഈ വിവരങ്ങളും, ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരും ഒക്കെ ഒക്കെ ഉള്‍പ്പെടുന്ന - അല്ലെങ്കില്‍ തമ്മില്‍ തമ്മില്‍ ഹൈപ്പര്‍ ടെക്സ്റ്റുകള്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സംവിധാനത്തിനാണ് വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്ന് പറയുന്നത്. ഇന്‍റര്‍നെറ്റില്‍ നിന്ന് നമുക്ക് ഏതെന്കിലും വിവരം/സൈറ്റ് ഒക്കെ വേണം എന്നുണ്ടെങ്കില്‍ നമ്മള്‍ നല്‍കുന്ന ഒരു വെബ് വിലാസം (യു ആര്‍ എല്‍ -) വഴി ആണ് അതിലേക്ക് എത്തിച്ചേരുന്നത്. www എന്നത് ഈ വിവരങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സെര്‍വര്‍/ അല്ലെങ്കില്‍ ഡൊമൈന്‍ ആണ്. അപ്പോള്‍ www2 എന്നത് ഒരു ഹോസ്റ്റ് നെയിം (ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് ഒന്നിനെ തിരിച്ചറിയുവാനുള്ള പേര്) ആണ്. www എന്ന സെര്‍വറിന്‍റെ ലോഡ്‌ കുറയ്ക്കുവാന്‍, ട്രാഫിക്‌/ -,തിക്കും തിരക്കും ഒഴിവാക്കാന്‍ ഒക്കെ ഒരു സബ് സെര്‍വര്‍ ആയി ആണ് www2,www3 തുടങ്ങിയവ ഉപയോഗിക്കുന്നത്. എന്‍റെ പരിമിതമായ അറിവാണ് ഇത്. പല സാങ്കേതിക പദങ്ങള്‍ക്കും കൂടുതല്‍ വിശദീകരണം വേണ്ടി വരും. ഇത് പോലെയല്ലാതെ മനുഷ്യനു മനസിലാവുന്ന ഭാഷയിലും രീതിയിലും പറയുകയും വേണം. ഇവിടെ, ഈ ഗ്രൂപ്പില്‍ ഇഷ്ടം മാതിരി, നല്ല , കഴിവുറ്റ ടെക്നിക്കല്‍ പുലികള്‍ ഉണ്ട്. അവര്‍ കൂടി ഇടപെട്ട് കുറച്ചു കൂടി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ആബിദിനും മറ്റുള്ളവര്‍ക്കും കൂടി വെളിച്ചം പകര്‍ന്നാട്ടെ.....|| വി എസ്

ഹാവൂ...ആശ്വാസം...എന്നിട്ടും മൂപ്പരുടെ ക്ലാസ് തീര്‍ന്നില്ല....പിന്നേം തുടങ്ങി... 

ശ്രദ്ധേയമായ ഒരു സംഗതി കൂടി ഇതിനോടൊപ്പം കൂട്ടി ചേര്‍ക്കാന്‍ ഉണ്ട്. ഒരു പക്ഷെ അധികമാര്‍ക്കും അറിയാത്ത ഒന്ന്. വേള്‍ഡ്‌വൈഡ്‌വെബ് ആശയങ്ങള്‍ പിറവി എടുക്കുന്നത് നമ്മുടെ കണികാ പരീക്ഷണ പദ്ധതി കേന്ദ്രമായ ജനീവയിലെ സി ഇ ആര്‍ എന്‍ (CERN) ല്‍ ആണ്! Tim Berners-Lee എന്ന ഗവേഷകന്‍ 1980 കളില്‍ സേണില്‍ നടക്കുന്ന ഗവേഷണ രേഖകളും മറ്റു വിവരങ്ങളും ഒക്കെ പരസ്പരം കൈമാറാനും ഒരു ഡാറ്റാബേസില്‍ സൂക്ഷിച്ച് വേണ്ടപ്പോള്‍ ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും ഒക്കെ ഉദ്ദേശിച്ച് ഉണ്ടാക്കിയ ഒരു കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനം ആണ് പിന്നീട് ഈ രൂപത്തില്‍ നാം ഇന്ന് കാണുന്ന വേള്‍ഡ്‌വൈഡ്‌വെബ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഒക്കെ ആയി വളര്‍ന്ന പ്രതിഭാസത്തിന്റെ ആദിമ രൂപം! കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കൂ : http://info.cern.ch/
  

Sunday, 2 September 2012

ശരിയോ തെറ്റോ?


ഫിസിക്സിലെ പ്രസിദ്ധമായ ഒരു സമവാക്യമാണ് w=fxsxcosƟ എന്നത്.ഇത് മുകളില്‍ കാണുന്ന ചിത്രത്തില്‍ പ്രയോഗിച്ചു നോക്കാം.

f=mg

Ɵ=90

cosƟ=0

work= fxsx0

       =0

ഇതിന്‍റെ അര്‍ഥം മുകളിലത്തെ ചിത്രത്തിലെ ആള്‍ വര്‍ക്ക് ഒന്നും ചെയ്തിട്ടില്ല എന്നല്ലേ....അപ്പോള്‍ ഈ ജോലിക്കാരന് കൂലി കൊടുക്കാന്‍ പറ്റുമോ...?

ഇത് ശരിയാണോ തെറ്റാണോ? നിങ്ങളുടെ ഉത്തരം abidomar.97@gmail.com ലേക്ക് അയക്കുക...അല്ലെങ്കില്‍ ഇവിടെ Comment ആയി നല്‍കുക..ശരിയുത്തരം പഠനമുറിയില്‍ പ്രസിദ്ധീകരിക്കും കേട്ടോ....
ശരി ഉത്തരം:

  ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ മാത്രമാണ് സീറോ
. ഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക്‌ സീറോ അല്ല , ഇയാള്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് .


വിജയി: മുഹമ്മദ്‌ സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍


അഭിനന്ദനങ്ങള്‍

Friday, 31 August 2012

ഇന്നത്തെ വായന


വായനാദിനം കഴിഞ്ഞു..എന്നാലും പുതിയ വായനയുടെ പ്രസക്തി അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഈ വൈകിയ വേളയില്‍ ഇങ്ങനെ രു പോസ്റ്റ്‌.:

പുസ്തകങ്ങളുടെ കാലം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി.വായനയുടെ ഡിജിറ്റല്‍ വഴിയിലേക്ക് ഇന്ന് കേരളം ചുവടുവെക്കുന്നു.പുതിയ യുഗത്തിന് അനിയോജ്യമായ രീതിയില്‍ വായന പുനര്ജ്ജനിക്കുകയാണ്.പുസ്തകം വായിക്കുന്ന പതിവില്‍ നിന്ന് മാറി ഇ-ബുക്ക് reader വായനയിലേക്ക് മാറുകയാണ്‌ പലരും.ലാപ്റ്റൊപിനെക്കളും മികച്ച വായനാനുഭവമാണ് ടാബ്ലെറ്റ് നല്‍കുന്നതെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നു.ആയിരം പുസ്തകങ്ങള്‍ ഒരൊറ്റ ടാബ്ലെടില്‍ കൊണ്ടുനടക്കാന്‍ പറ്റുമെന്നുതന്നെയാണ്  ഏറ്റവും വലിയ ഗുണം.മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സുലഭമായി ലഭിക്കുന്നു.

ടാബ്ലെറ്റ് വായനക്കായി കൂടുതല്‍ പുസ്തകങ്ങള്‍ ഈ ബ്ലോഗിന്‍റെ തന്നെ പല പോസ്റ്റുകളില്‍ നിന്നും ലഭ്യമാണ്.

"ഡല്‍ഹിക്ക്"




ഗരം.വാഹനങ്ങളുടെ പുകയും ഫാക്ടറികളില്‍ നിന്നുമുള്ള പുകയും വായുവിനെ കരുപ്പിച്ചിട്ടുണ്ട് .നിരവതി വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു .ഒരുപാടു മാന്യന്മാര്‍ ,കണ്ടാല്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നും കൊട്ടും സൂടുമിട്ടു ബസ്സ്റൊപ്പില്‍ നില്കുന്നു.തിരക്കില്‍ നിന്നും മാറി ഒരു പത്രണ്ട് നില കെട്ടിടം.
അവിടെ,
'അമ്മെ,"എന്ട അമ്മെ ,അമ്മ ഇത് വരെ രേടിയയില്ലേ" ഉദ്യോഗസ്ഥയായ മകള്‍ ചോദിച്ചു .
"നമ്മള്‍ ഇങ്ങോട്ട മോളെ പോകുന്നത്" അമ്മ നെടിച്ചുളിച്ചുകൊണ്ട് ചോദിച്ചു.
അപ്പോഴാണ് മകന്‍ രംഗപ്രവേശം ചെയ്ടാട് ."എന്ട അമ്മെ,എല്ലാം ഞാന്‍ ഇന്നലെ വിശദമായി പറഞ്ഞു തന്നില്ലരുന്നോ,എന്നിട്ടിപ്പോ"
"എങ്കിലും മോനെ ഈ വയസംകാലത്ത്,ഈ ദല്‍ഹി എന്നൊക്കെ പറഞ്ഞ ഇപ്പൊ ?"
"ദല്‍ഹി ന്നു പറഞ്ഞ ഒന്നൂല്ല്യാ,അമ്മ വേകം രേടിയയിക്കെ"
"അമ്മക്ക് ഇവിടിന്നു പോകാന്‍ മനസോകെയുണ്ട് എന്നാലും ഒരു തരം വാശി തന്നെ" മകളുടെ മുഖം ചുവന്നു തുടിച്ചു.
"അല്ലെങ്കിലും ഈ തല്ലമാര്കും തന്ടമാര്കും കുറച്ചു വാശി കൂടുതലാണ് "മകന്‍ ഭാര്യയെ പിന്താങ്ങി"
ദമ്പതിമാര്‍ വസ്ത്രങ്ങള്‍ പെട്ടിയിലാക്കി കേട്ടിച്ചമഞ്ഞു നിന്ന്.എന്നിട്ടും ആ അമ്മ ഒരുങ്ങിയില്ല.അവരുടെ മനസ്സ് എവിടെയോ കോളത്തി ഇട്ടതു പോലെ .മക്കളുടെ നിര്‍ബന്ദത്തിനു വഴങ്ങി അവര്‍ വീമാനതവലതിലേക്ക് പുറപെട്ടു.
"അമ്മെ,അമ്മ ഇവിടെയിരിക്ക് ന്ഹങ്ങള്‍ വീമാനടികെറ്റ് ശരിയാക്കിയിട്ട് ഇപ്പ വരം "
സമയം ഒരുപാടു നീങ്ങി .അതിലൂടെ പോകുന്ന വീമാനങ്ങള്‍ക്ക് അമ്മ കൈകട്ടികൊന്ടെയിരുന്നു.
സമയം ഇരുട്ടി
ഒരു സ്ത്രീ വന്നു അമ്മയോട് ചോദിച്ചു"അമ്മ ഇങ്ങോട്ട"
"ഡല്‍ഹിക്ക്" പാതി മയങ്ങിയ ശബ്ദത്തില്‍ അമ്മ പറഞ്ഞു.
"ദാല്‍ഹിക്കുള്ള അവസാന വീമാനം രണ്ടര മണികൂര്‍ മുമ്പ് പോയല്ലോ"

Emerging Kerala

കള്ളന്മാര്‍ Corparateകള്‍ക്ക് ഇവിടുത്തെ സ്ഥലവും മണ്ണും മണലും വെള്ളവുമെല്ലാം എഴുതിക്കൊടുക്കുന്ന പരിപാടിയാ.....!
പണ്ട് പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ GIM(GLOBAL INVESTMENT MEET) നടത്തിയിരുന്നു . അന്ന് അത് സമരം ചെയ്തുപോളിച്ച് ഇപ്പോള്‍ പുതിയ പേര് പുതിയ ലോഗോ ...
"പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ "....!

ഇവിടെ കുപ്പിവെള്ള കമ്പനികള്‍ വരും.....!
റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വരും.....!
കാട് മാന്തി അവിടെ ബില്‍ഡിംഗ്‌ കൃഷി ചെയ്യും ...!
അവസാനം നമ്മള് ജനങ്ങള് അവര്‍ക്ക് ചിലവിനു കൊടുക്കേണ്ടി വരും...
എക്കാലത്തെയും പോലെ ....

പക്ഷെ അങ്ങനെ ചെയ്‌താല്‍ പണി പാളും....